പേജുകള്‍‌

1/19/2011

സ്ത്രീകള്‍ പള്ളിയില്‍ പോകേണ്ട : വഹാബീ നേതാവ് ബിന്‍ ഉസൈമീന്‍


റമളാനില്‍ പോലും സ്ത്രീകള്‍  വീട്ടില്‍ നിന്നാണ് നിസ്കരിക്കേണ്ടതെന്നും പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ എന്ന പേരിലും അവര്‍ പള്ളിയില്‍ പോകേണ്ടെന്നും പറയുന്നു വഹാബീ നേതാവായ ബിന്‍ ഉസൈമീന്‍ :





ചോദ്യം : സ്ത്രീക്ക് റമളാനില്‍ രാത്രി നിസ്കരിക്കാന്‍ വീടാണോ അതോ പള്ളിയാണോ നല്ലത് ? പ്രത്യേകിച്ച് അവിടെ പ്രഭാഷനങ്ങളും ഉദ്ബോധനങ്ങളും ഉണ്ടെങ്കില്‍.
പള്ളിയില്‍ നിസ്കരിക്കുന്ന സ്ത്രീകളോടു എന്ത് നിര്‍ദേശിക്കാനുണ്ട്?


ഉത്തരം:

അവള്‍ വീട്ടില്‍ നിന്ന് നിസ്കരിക്കുകയാണ് നല്ലത്. കാരണം നബി സല്ലല്ലാഹു അലൈഹി വസല്ലം തങ്ങളുടെ വ്യാപകമായ അര്‍ത്ഥത്തിലുള്ള വചനമാണ് "അവര്‍ക്ക്‌ അവരുടെ വീടുകളാണ് നല്ലത്" എന്നത്. മാത്രമല്ല സ്ത്രീകള്‍ പുറത്തിറങ്ങുന്നത് മിക്ക സന്ദര്‍ഭങ്ങളിലും ഫിത്ന (കുഴപ്പം) യില്‍ നിന്ന് ഒഴിവാകുകയില്ല. അതുകൊണ്ട് സ്ത്രീ വീട്ടില്‍ നില്‍ക്കുന്നതാണ് പള്ളികളിലെക്ക് നിസ്കാരത്തിനു പോകുന്നതിനേക്കാള്‍ അവള്‍ക്ക് നല്ലത്. പ്രഭാഷണങ്ങള്‍ കാസറ്റിലൂടെയും മറ്റും കേള്‍ക്കാവുന്നതുമാനല്ലോ.

(ഇത് വക വെക്കാതെ -വിവ:) പള്ളിയിലേക്ക് നിസ്കരിക്കാന്‍ പുറപ്പെടുന്നവരോടുള്ള എന്റെ നിര്‍ദേശം അവര്‍ ഭംഗി പ്രകടിപ്പിക്കുകയോ സുഗന്ധം ഉപയോഗിക്കുകയോ ചെയ്യാതിരിക്കട്ടെ എന്നതാണ്.

2 അഭിപ്രായങ്ങൾ: