പേജുകള്‍‌

2/15/2011

നബിദിനാഘോഷം - പണ്ഡിതന്മാരം പുരോഹിതന്മാരും

നബിദിനാഘോഷത്തിന്റെ അനിവാര്യതയെ പറ്റി മുന്‍കാല മഹാ പണ്ഡിതന്മാരുടെയും ഇന്നനത്തെ പുത്തന്‍ വാടികളുടെ പഴയ നേതാക്കളുടെയും വാക്കുകള്‍ :

മൗലിദാഘോഷം മഹാപണ്ഢിതന്മാരെന്ത്‌ പറയുന്നു.?



(1) ഇബ്നു ഹജറുൽ അസ്ഖലാനി(റ)



“നബി ദിനത്തിൽ നടത്തപ്പെടുന്ന പ്രവർത്തനങ്ങൾ അല്ലാഹുവിനുള്ള നന്ദി പ്രകടനത്തെ ഗ്രഹിപ്പിക്കുന്ന ഖുർആൻ പാരായണം, അന്നദാനം, ധാനധർമ്മങ്ങൾ, പ്രവാചകകീർത്തനങ്ങൾ, മനസ്സുകൾ കോരിത്തരിപ്പിക്കുന്നതും പാരത്രിക ചിന്ത ഉണർത്തിവിടുന്നതുമായ ആത്മീയോപദേശങ്ങൾ തുടങ്ങിയവയിൽ ചുരുക്കപ്പെടണം. നബിദിനത്തിലെ സന്തോഷം പ്രകടമാക്കുന്ന നിലക്കുള്ളതും അനുവദിക്കപ്പെട്ടതുമായ കാര്യങ്ങൾ ചെയ്യുന്നതിന്‌ വിരോധമില്ല. നിഷിദ്ധമോ കറാഹത്തോ ആയവ തടയപ്പെടണം” (അൽ ഹാവീ ലിൽ ഫതാവ, വാ: 1,പേജ്‌: 196).



(2) ഇമാം സുയൂഥി(റ)



“മൗലിദിന്റെ അടിസ്ഥാനം ജനങ്ങൾ ഒരുമിച്ചു കൂടുക, ഖുർആൻ പാരായണം നടത്തുക, നബി(സ്വ)യുടെ ജീവിതത്തിന്റെ ആരംഭത്തിലു​‍ായ സംഭവങ്ങൾ വിവരിക്കുന്ന ഹദീസുകൾ പാരായണം ചെ യ്യുക, ജനനത്തിൽ സംഭവിച്ച അൽഭുതങ്ങളെടുത്തുപറയുക എന്നിവയാണ്‌?. ഇത്‌ പ്രതിഫലാർഹമായ സുന്നത്തായ ആചാരങ്ങളിൽ പെട്ടതാകുന്നു. അതിൽ നബി(സ്വ)യെ ആദരിക്കലും അവിടത്തെ ജനനം കെ​‍്‌ സന്തോഷിക്കലുമുള്ള തുകൊണ്ട്‌”(അൽ ഹാവീ ലിൽ ഫതാവ, വാ: 1,പേജ്‌: 181, ശർവാനി വാ: 7, പേ:422).



(3) ഇമാം ഇബ്നുൽ ഹാജ്‌(റ)



“തിങ്കളാഴ്ച ദിവസത്തെ നോമ്പിനെ സം ബന്ധിച്ച്‌ ചോദിച്ച വ്യക്തിക്കുള്ള മറുപടിയിൽ ഈ മഹത്തായ മാസത്തിന്റെ (റബീഉൽഅവ്വൽ) പുണ്യത്തിലേക്ക്‌ നബി(സ്വ)സൂചന നൽകുന്നു. നബി പറഞ്ഞു. അന്ന്‌(തിങ്കൾ)ഞാൻ ജനിച്ച ദിവസമാണ്‌. അപ്പോൾ ഈ ദിവസത്തിന്റെ പുണ്യം നബി(സ്വ)ജനിച്ച മാസത്തിന്റെ പുണ്യത്തെ ഉൾപ്പെടുത്തുന്നു. അതിനാൽ അർഹമായ രൂപത്തിൽ ഈ ദിവസത്തെ ബഹുമാനിക്കൽ നമുക്ക്‌ നിർ ബന്ധമാകുന്നു. അല്ലാഹു അതിനെ ശ്രേഷ്ഠമാക്കിയ കാരണം മറ്റു മാസങ്ങളി ലുപരി നാമതിനെ ശ്രേഷ്ഠമാക്കുന്നു” (അൽ മദ്ഖൽ, വാ :2,പേജ്‌: 3).



(4) ഇമാം സുയൂഥി(റ)



ഇസ്മാഈലുൽ ഹിഖ്വി(റ) ഉദ്ധരിക്കുന്നു “ നബി (സ്വ)യുടെ ജ? ദിനത്തിൽ നന്ദി പ്രകാശനം നമുക്ക്‌ സുന്നത്താക്കപ്പെടും” (റൂഹുൽ ബയാൻ, വാ: 9,പേജ്‌: 56).



(5) ഇബ്നു ഹജറുൽ ഹൈതമി(റ)



ഇസ്മാഈലുൽ ഹിഖ്വി(റ) ഉദ്ധരിക്കുന്നു. “നല്ല ആചാരം സുന്നത്താണെന്നതിൽ പണ്ഢിത?​‍ാർ ഏകോപിച്ചിരിക്കുന്നു. നബി ദിനാഘോഷമവും അതിനു വ് ജനങ്ങൾ സംഘടിക്കലും ഇപ്രകാരം നല്ല ആചാരമാണ്‌” (റൂഹുൽ ബയാൻ, വാ: 9,പേജ്‌: 56).



(6) ഇമാം നവവി(റ)യുടെ ഉസ്താദ്‌ അബൂശാമഃ (റ)



“ നബി(സ്വ) യുടെ ജ?ദിനത്തിൽ നടത്തപ്പെടുന്ന സൽകർമ്മങ്ങൾ, ദാനധർമ്മങ്ങൾ, സന്തോഷ പ്രകടനം എന്നിവ നല്ല സമ്പ്രദായങ്ങളിൽ പെട്ടതാണ്‌. കാരണം അതിൽ പാവപ്പെട്ടവർക്കു ഗുണം ചെയ്യൽ ഉള്ളതോടൊപ്പം അവ ചെയ്യുന്ന വ്യക്തിയുടെ മനസ്സിൽ നബി(സ്വ)യോടുള്ള സ്നേഹത്തെയും അവിടത്തോടുള്ള ബഹുമാനാദരവുകളെയും കുറിക്കുന്നവയാണ്‌. ലോകത്തിനാകെയും അനുഗ്രഹമായി അയ ക്കപ്പെട്ട നബി(സ്വ)യുടെ ജ?ത്തിൽ അല്ലാഹുവോടുള്ള നന്ദി പ്രകാശനത്തെ യും ഇത്തരം പ്രവർത്തനങ്ങൾ അറിയിക്കുന്നു“ (അൽ ബാഇസ്‌, പേജ്‌: 23).



(7) ഇമാം ശൈബാനി(റ)



”നബി(സ്വ)ജനിച്ച ദിവസം ആഘോഷിക്കപ്പെടാൻ ഏറ്റവും അർഹമാണ്‌“ (ഹദാഇഖുൽ അൻവാർ, വാ: 1,പേജ്‌: 19).



പുരോഹിതന്മാര്‍ പറയുന്നു !!!
ഇപ്പോൾ നബിദിനം കൊണ്ടാടൽ അനാചാരമാണെന്നും ശിർക്കാണെന്നും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ഉൽപ്പതിഷ്‌ ണുക്കളുടെ പഴയ നേതാക്കളായ മൗലവിമാർ നബിദിനം കൊണ്ടാടൽ മുസ്ളിംകളുടെ കടമയാണെന്നു പ്രചരിപ്പിച്ചവരും മൗലിദ്‌ ഓതിച്ചു ഭക്ഷണം കഴിചവരും ആയിരു ന്നുവെന്നു ഇന്നത്തെ കുട്ടികൾക്ക്‌ അറിയുകയില്ല. അതിനാൽ ആ കൂട്ടരുടെ പഴയ പ്രസിദ്ധീകരണങ്ങളിൽ നിന്നും അൽപം ചില ഉദ്ധരണികൾ ഇതാ:

1. അൽമനാർ പുസ്തകം 1, ലക്കം 17.

“സഹോദരങ്ങളെ! ലോകാനുഗ്രഹിയായ മുഹമ്മദ്‌(സ്വ)യുടെ ജൻമദിനമായ ഈ റബീഉൽ അവ്വൽ 12 ഉദയഗിരി മുതൽ അസ്തമയഗിരി വരെയുള്ള മുസ്ളിംകൾ ആഹ്ളാദം കൊ­ണ്ടാടുകയും ആ വന്ദ്യ മഹാനുഭാവന്റെ സച്ചരിതങ്ങളെ പുരസ്കരിച്ചു സ്തുതി കീർത്തനം പാടുകയും ചെയ്യുന്നു. തങ്ങൾ ജീവനെക്കാൾ സ്നേഹിക്കുന്ന ആ ലോകൈക മാർഗദർശിയുടെ നേരെ അദ്ദേഹത്തിന്റെ ജൻമദിനത്തിൽ ശക്തി ബഹുമാനങ്ങൾ അവർ പ്രകടിപ്പിക്കുന്നു​‍െൺണ്ടങ്കിൽ അതിൽ ആശ്ചര്യപ്പെടുവാനില്ല. അതു സ്വാഭാവികമാണ്‌`

2. അൽമനാർ പുസ്തകം:2 ലക്കം 19--20 ജനുവരി 1952.

1951 ഡിസംബർ 12 റബീഉൽ അവ്വൽ 12ന്‌ കേരള നദ്‌വത്തുൽ മുജാഹിദീന്റെ ജനറൽ സെക്രട്ടറി എ.കെ. അബ്ദുൽ ലത്വീഫ്‌ മൗലവി ചെയ്ത റേഡിയോ പ്രസംഗം അൽമനാറിൽ പ്രസിദ്ധീകരിച്ചതിന്റെ ആദ്യഭാഗം.

`പതിനാലു ശതാബ്ദങ്ങൾക്കു മുമ്പ്‌ ലോകത്തിലെ ജനങ്ങളെല്ലാം അത്ഭുതത്തോടെ വീ ക്ഷിച്ചുകൊണ്ടിരുന്ന ഒരസാധാരണ ശിശുവിന്റെ ജൻമദിനമാണ്‌ ഇന്ന്‌ ലോകം കൊണ്ടാടുന്നത്‌`

3. അൽ ഇർശാദ്‌ 1343 റബീഉൽ അവ്വൽ, ഇ.കെ. മൗലവി

“റബീഉൽ അവ്വൽ ആരംഭം മുതൽ റസൂൽ(സ്വ)യുടെ മൗലിദ്‌ കൊണ്ടാടുക എന്ന സമ്പ്രദായം മശ്‌രിഖ്‌ മുതൽ മഗ്‌രിബ്‌ വരെ നടന്നുവരുന്ന ഒന്നാണല്ലോ. മുസ്ളിംകൾ താമസിച്ചു വരുന്ന ഏതെങ്കിലും ഒരു രാജ്യത്ത്‌ ഈ ആചാരം ഇല്ലെന്നു പറയുവാൻ സാധിക്കയില്ല”

4. അൽ ഇർശാദ്‌ 1343 റബീഉൽ അവ്വൽ

`ഈ സന്ദർഭത്തിൽ രണ്ടു കൊല്ലമായി മുസ്ളിം ഐക്യസംഘത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരാറുള്ള മൗലിദാഘോഷം ഈ പ്രാവശ്യവും റബീഉൽ അവ്വൽ 12--​‍ാം തീയതി ഭംഗിയായി കഴിഞ്ഞുകൂടി എന്നുള്ള വിവരം ഞങ്ങൾ സന്തോഷപൂർവ്വം അറിയിച്ചുകൊള്ളുന്നു. ഏറിയാടു ലോവർ സെക്കന്ററി സ്കൂളിൽ വെച്ച്‌ കൊണ്ടാടപ്പെട്ട സുദിനത്തിൽ കൂടിയ വിദ്യാർഥി സമ്മേളനത്തിലും മഹായോഗത്തിലും നബി(സ്വ)യുടെ ജനനം, ബാല്യം, മതപ്രചരണം, സ്വഭാവ വൈശിഷ്ട്യം എന്നിങ്ങനെ നബിചരിത്രത്തിലെ പ്രധാനപ്പെട്ട ഭാഗങ്ങളെയും കുറിച്ചു മലയാളത്തിൽ ഓരോ മാന്യൻമാർ പ്രസംഗിച്ചു. അർഥം അറിയാത്ത കുറെ അറബി വാക്യങ്ങൾ വായിക്കാതെ മൗലിദ്‌ ശരിപ്പെടുകയില്ലെന്നു ശഠിക്കുന്നവർക്ക്‌ നീരസം തോന്നാതിരിക്കത്തക്കവണ്ണം അറബിയിൽ മൗലിദ്‌ ഓതാനും കുറെ സമയം വിനിയോഗിക്കാതിരുന്നില്ല. യോഗത്തിൽ സംബന്ധിച്ചവർക്കും അല്ലാത്തവർക്കും ഒരു വിരുന്നു നൽകുകയുണ്ടായി`

മൗലിദ്‌ ശിർക്കാണെന്നു പറയുന്ന അൽപം ചില തീവ്രവാദികൾ അന്നും ഉ­​‍ായിരുന്നിരിക്കണം. അതുകൊണ്ടാണല്ലോ ചിലർ പങ്കെടുക്കാതിരുന്നതും. എന്നാൽ അവരും സദ്യയിൽ പങ്കെടുത്തുവെന്നാണല്ലോ റിപ്പോർട്ടിൽ കാണുന്നത്‌. ശാപാട്‌ ശിർക്കിനതീതമാണ്‌.

5. അൽമുർശിദ്‌ പുസ്തകം.1, ലക്കം.5. കെ.എം. മൗലവി.

“...............അതിനാൽ മുഹമ്മദ്‌ നബിയെ അല്ലാഹു ഭൂജാതനാക്കി ലോകത്തെ അനുഗ്രഹിച്ചിട്ടുള്ള ഈ മാസത്തിൽ നബിയുടെ ദഅ​‍്‌വത്തു (സന്ദേശം) പ്രചരിപ്പിക്കുക വഴിയായി നാമെല്ലാവരും അല്ലാഹുതആലാക്ക്‌ ശുക്‌റ്‌ ചെയ്യണം. അതിനായി ദേശങ്ങൾ തോറും മൗലിദ്‌ യോഗങ്ങൾ കൂടി അതിൽ നാനാജാതി മതസ്ഥരെയും സമ്മേളിപ്പിച്ചു അവർക്കെല്ലാം നബിയുടെ ദഅ​‍്‌വത്ത്‌ തബ്ളീഗ്‌ ചെയ്യുക എന്ന കടമയെ നാം നിർവഹിക്കുകയും ഈ സുദിനത്തിലും റമദാൻ മാസത്തിലും എല്ലാ ദേശത്തിലും തബ്ളീഗ്‌ ഫണ്ണ്ട്‌ ശേഖരിക്കുകയും വേണം”

കടമ എന്നാൽ “ഫർള്‌” എന്നാണല്ലോ. ഇതിൽ നിന്നും നബിദിനം കൊണ്ടാടൽ ഫർളാണെന്നു വ്യക്തമായല്ലോ.?!!!!!

6. അൽ മുർശിദ്‌ പുസ്തകം:1, ലക്കം:5, ഇ.കെ. മൗലവി

“നബി(സ്വ)ലോകത്തിന്‌ ചെയ്തുകൊടുത്തിട്ടുള്ള അനുഗ്രഹങ്ങൾ എന്തൊക്കെയാണെന്ന്‌ നാം ലോകത്തെ അറിയിച്ചു കൊടുക്കണം. അതാണ്‌ നമ്മുടെ ചുമതല. എന്നാൽ കുറച്ചു കാലം മുമ്പു വരെ ആ മഹാത്മാവിന്റെ മാഹാത്മ്യത്തെ അറിയുവാനും പഠിക്കുവാനുമുള്ള യാതൊരു മാർഗവും മലയാളത്തിൽ ഉണ്ടായിരുന്നില്ല. റബീഉൽ അവ്വൽ മാസം വരുമ്പോൾ മൗലിദ്‌ ഭംഗിയായി കഴിക്കുന്ന സമ്പ്രദായം നമ്മുടെ ഇടയിൽ ഉണ്ടായിരുന്നുവെങ്കിലും അത്‌ അറബി ഭാഷയിൽ ആയിരുന്നതുകൊൺ​‍്‌ പറയത്തക്ക ഫലമൊന്നും ഉണ്ടായിരുന്നില്ല, എന്നാൽ ഇടക്കാലത്ത്‌ ചില സ്ഥലങ്ങളിൽ അർഥം പറഞ്ഞുകൊൺ​‍്‌ മൗലിദ്‌ ഓതാൻ തുടങ്ങിയിട്ടുൺ​‍്‌. അധിക സ്ഥലങ്ങളിലും പൊതുയോഗങ്ങൾ കൂടി നബിയുടെ മാഹാത്മ്യത്തെക്കുറിച്ച്‌ പ്രസംഗങ്ങൾ നടത്തിവരുന്നുൺ​‍്‌. ഇതെല്ലാം ഏറെക്കുറെ സന്തോഷകരം തന്നെ”

7. അൽമുർശിദ്‌ പുസ്തകം 4, ലക്കം 1

“...............ഇങ്ങനെയുള്ള മഹൽ മതത്തിന്റെ പ്രബോധനത്തിന്റെ പ്രജാതൽപരനായ ഭരണാധികാരി, ദീനദയാലുവായ പ്രഭു, ഉൽകൃഷ്ട പരിശീലകനായ ഉത്തമഗുരു, ദൈവസന്ദേശവാഹി ജനിച്ച മാസമാണ്‌ റബീഉൽ അവ്വൽ. അതിനാൽ ആ മാസത്തെ മുസ്ളിം ലോകം ആകമാനം കൊണ്ടാടുന്നു. ലോകം മുഴുവനും കൊണ്ടാടേൺതുമാണ്‌. ഈ കൊ­ണ്ടാട്ടം പല നല്ല കാര്യങ്ങളും സാധിപ്പിക്കുന്നുണ്ണ്ട്‌. തിരുമേനിയോടുള്ള സ്നേഹത്തെ മനുഷ്യ ഹൃദയങ്ങളിൽ ഊ ന്നിപ്പിടിപ്പിക്കുന്നു. അദ്ദേഹത്തിന്റെ സച്ചരിതങ്ങളെയും സൽസ്വഭാവ ങ്ങളെയും സ്മരിപ്പിക്കുന്നതിനു വഴിവെക്കുന്നു. അവ ജനങ്ങൾക്കു വിവരിച്ചു കൊടുക്കുന്നതിനു അവസരം നൽകുന്നു. ഇസ്ളാം ദീനിന്റെ പ്രചരണത്തിനുപകരിക്കുന്നു. മുസ്ളിംകളിൽ ഐക്യവും സംഘടനയും പരസ്പര സ്നേഹവും വർദ്ധിപ്പിക്കുന്നതിനും അത്‌ ഉതകുന്നു.

“...............നബിയെ മാതൃകയാക്കി നബിയുടെ ചര്യയെ പഠനം ചെയ്തു അതിനെ തുടർന്നു പ്രവർത്തിക്കുന്നവർ അല്ലാഹുവിനെയും അവസാനത്തെ ദിവസത്തെയും പറ്റി പേടിയുള്ളവരും പടച്ചവനെ അധികമായി വിചാരമുള്ളവരുമാണ്‌. ഇത്തരക്കാർ മൗലിദ്‌ യോഗങ്ങളിൽ വന്നുചേരുകയും നബിചര്യകളെ കേട്ടു മനസ്സിലാക്കി പ്രവർത്തിക്കുകയും ചെയ്യും. അന്നു മുസ്ളിം ലോകം ഒന്നായി കൊണ്ടാടുന്ന മൗലിദ്‌ യോഗങ്ങളിൽ നബിയുടെ ശരിയായ നടപടിക്രമം വിശദമായി പറഞ്ഞുകൊടുക്കുകയും അങ്ങയുടെ സ്വഭാവങ്ങൾ വിവരിക്കും ചെയ്യും. നബിയെ പിന്തുടരുവാനുള്ള ഉത്ബോധനങ്ങൾ നടക്കും. സദസ്സിൽ നബിയോടുള്ള പ്രേമം വളർത്തും. നബിയുടെ അനുയായികളായ സ്വഹാബത്തിന്റെ മതനിഷ്ട, ഭക്തി മുതലായവ വിവരിക്കും. അവിടെ കൂടിയിരിക്കുന്നവരുടെ നാവുകളെയെല്ലാം സ്വലാത്ത്‌ ചൊല്ലുന്നതിനു പ്രേരിപ്പിക്കും. അല്ലാഹുവിന്റെ സ്നേഹം കരസ്ഥമാക്കുവാൻ പര്യാപ്തങ്ങളായ ഉപദേശങ്ങൾ നടക്കും“

”...............മൗലിദിന്റെ പുണ്യസദസ്സിൽ പങ്കെടുക്കുവാൻ തൗഫീഖ്‌ ലഭിച്ചവർ ഭാഗ്യവാൻമാരാണ്‌. മേൽ പറഞ്ഞ സംഗതികൾ പ്രദാനം ചെയ്യുന്ന ഒന്നാണല്ലോ മൗലിദിന്റെ മജ്ലിസ്‌. ഈ കാര്യങ്ങൾ സാധിക്കുന്ന ഒരു സദസ്സ്‌ ഒരു പുണ്യസദസ്സ്‌ തന്നെയാണ്‌. ഈ സദസ്സിൽ മൗലിദിൽ (മൗലിദിന്റെ സദസ്സിൽ) ദീനിയായ സ്വഹീഹായ ദീൻ അറിയുന്ന ആലിമീങ്ങൾ ധാരാളം കൂടിയിരിക്കണം. മുസ്ളിംകളിൽ ദീനിയ്യായ ചൈതന്യം അങ്കുരിപ്പിക്കണം?


ഈ പറയപ്പെട്ട മഹാ പഡിത?​‍ാരും വഹാബി പുരോഹിത?​‍ാരും അനാചാരക്കാർ- മുബ്തദി-ഉകൾ ആയിരുന്നു വെന്നു പറയാനും അവരെ തള്ളാനും ധൈര്യമുണ്ടൊ?


അതൊ ഇവരൊക്കെ തൗബ ചെയ്തു മടങ്ങിയെന്നു പറയാൻ രേഖ ഉണ്ടൊ?

തിരുനബിയും സഹാബതും ചെയ്തില്ലെന്നാണു പണ്ടിത വചനങ്ങളെ തള്ളാൻ ന്യായമെങ്കിൽ പറയൂ
സല്ലല്ലാഹു അലൈഹി വ സല്ലം എന്ന സ്വലാത്‌ ചൊല്ലാൻ പറയുന്ന ഹദീത്‌ എവിടെ? അതും അനാചരവും ഹറാമും ആണോ?


മലിദ്‌ വിരോധികൾക്ക്‌ ഉത്തരം പറയണം. പക്ഷെ അതിനു അവർക്ക്‌ കഴിയില്ല. പകരം വെറെ പലതും പറഞ്ഞു കൊണ്ടിരിക്കും.


പടച്ചവൻ നമ്മെ കാക്കട്ടെ - ആമീൻ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ