പേജുകള്‍‌

2/15/2011

നബിദിനാഘോഷം - പണ്ഡിതന്മാരം പുരോഹിതന്മാരും

നബിദിനാഘോഷത്തിന്റെ അനിവാര്യതയെ പറ്റി മുന്‍കാല മഹാ പണ്ഡിതന്മാരുടെയും ഇന്നനത്തെ പുത്തന്‍ വാടികളുടെ പഴയ നേതാക്കളുടെയും വാക്കുകള്‍ :

മൗലിദാഘോഷം മഹാപണ്ഢിതന്മാരെന്ത്‌ പറയുന്നു.?



(1) ഇബ്നു ഹജറുൽ അസ്ഖലാനി(റ)



“നബി ദിനത്തിൽ നടത്തപ്പെടുന്ന പ്രവർത്തനങ്ങൾ അല്ലാഹുവിനുള്ള നന്ദി പ്രകടനത്തെ ഗ്രഹിപ്പിക്കുന്ന ഖുർആൻ പാരായണം, അന്നദാനം, ധാനധർമ്മങ്ങൾ, പ്രവാചകകീർത്തനങ്ങൾ, മനസ്സുകൾ കോരിത്തരിപ്പിക്കുന്നതും പാരത്രിക ചിന്ത ഉണർത്തിവിടുന്നതുമായ ആത്മീയോപദേശങ്ങൾ തുടങ്ങിയവയിൽ ചുരുക്കപ്പെടണം. നബിദിനത്തിലെ സന്തോഷം പ്രകടമാക്കുന്ന നിലക്കുള്ളതും അനുവദിക്കപ്പെട്ടതുമായ കാര്യങ്ങൾ ചെയ്യുന്നതിന്‌ വിരോധമില്ല. നിഷിദ്ധമോ കറാഹത്തോ ആയവ തടയപ്പെടണം” (അൽ ഹാവീ ലിൽ ഫതാവ, വാ: 1,പേജ്‌: 196).



(2) ഇമാം സുയൂഥി(റ)



“മൗലിദിന്റെ അടിസ്ഥാനം ജനങ്ങൾ ഒരുമിച്ചു കൂടുക, ഖുർആൻ പാരായണം നടത്തുക, നബി(സ്വ)യുടെ ജീവിതത്തിന്റെ ആരംഭത്തിലു​‍ായ സംഭവങ്ങൾ വിവരിക്കുന്ന ഹദീസുകൾ പാരായണം ചെ യ്യുക, ജനനത്തിൽ സംഭവിച്ച അൽഭുതങ്ങളെടുത്തുപറയുക എന്നിവയാണ്‌?. ഇത്‌ പ്രതിഫലാർഹമായ സുന്നത്തായ ആചാരങ്ങളിൽ പെട്ടതാകുന്നു. അതിൽ നബി(സ്വ)യെ ആദരിക്കലും അവിടത്തെ ജനനം കെ​‍്‌ സന്തോഷിക്കലുമുള്ള തുകൊണ്ട്‌”(അൽ ഹാവീ ലിൽ ഫതാവ, വാ: 1,പേജ്‌: 181, ശർവാനി വാ: 7, പേ:422).



(3) ഇമാം ഇബ്നുൽ ഹാജ്‌(റ)



“തിങ്കളാഴ്ച ദിവസത്തെ നോമ്പിനെ സം ബന്ധിച്ച്‌ ചോദിച്ച വ്യക്തിക്കുള്ള മറുപടിയിൽ ഈ മഹത്തായ മാസത്തിന്റെ (റബീഉൽഅവ്വൽ) പുണ്യത്തിലേക്ക്‌ നബി(സ്വ)സൂചന നൽകുന്നു. നബി പറഞ്ഞു. അന്ന്‌(തിങ്കൾ)ഞാൻ ജനിച്ച ദിവസമാണ്‌. അപ്പോൾ ഈ ദിവസത്തിന്റെ പുണ്യം നബി(സ്വ)ജനിച്ച മാസത്തിന്റെ പുണ്യത്തെ ഉൾപ്പെടുത്തുന്നു. അതിനാൽ അർഹമായ രൂപത്തിൽ ഈ ദിവസത്തെ ബഹുമാനിക്കൽ നമുക്ക്‌ നിർ ബന്ധമാകുന്നു. അല്ലാഹു അതിനെ ശ്രേഷ്ഠമാക്കിയ കാരണം മറ്റു മാസങ്ങളി ലുപരി നാമതിനെ ശ്രേഷ്ഠമാക്കുന്നു” (അൽ മദ്ഖൽ, വാ :2,പേജ്‌: 3).



(4) ഇമാം സുയൂഥി(റ)



ഇസ്മാഈലുൽ ഹിഖ്വി(റ) ഉദ്ധരിക്കുന്നു “ നബി (സ്വ)യുടെ ജ? ദിനത്തിൽ നന്ദി പ്രകാശനം നമുക്ക്‌ സുന്നത്താക്കപ്പെടും” (റൂഹുൽ ബയാൻ, വാ: 9,പേജ്‌: 56).



(5) ഇബ്നു ഹജറുൽ ഹൈതമി(റ)



ഇസ്മാഈലുൽ ഹിഖ്വി(റ) ഉദ്ധരിക്കുന്നു. “നല്ല ആചാരം സുന്നത്താണെന്നതിൽ പണ്ഢിത?​‍ാർ ഏകോപിച്ചിരിക്കുന്നു. നബി ദിനാഘോഷമവും അതിനു വ് ജനങ്ങൾ സംഘടിക്കലും ഇപ്രകാരം നല്ല ആചാരമാണ്‌” (റൂഹുൽ ബയാൻ, വാ: 9,പേജ്‌: 56).



(6) ഇമാം നവവി(റ)യുടെ ഉസ്താദ്‌ അബൂശാമഃ (റ)



“ നബി(സ്വ) യുടെ ജ?ദിനത്തിൽ നടത്തപ്പെടുന്ന സൽകർമ്മങ്ങൾ, ദാനധർമ്മങ്ങൾ, സന്തോഷ പ്രകടനം എന്നിവ നല്ല സമ്പ്രദായങ്ങളിൽ പെട്ടതാണ്‌. കാരണം അതിൽ പാവപ്പെട്ടവർക്കു ഗുണം ചെയ്യൽ ഉള്ളതോടൊപ്പം അവ ചെയ്യുന്ന വ്യക്തിയുടെ മനസ്സിൽ നബി(സ്വ)യോടുള്ള സ്നേഹത്തെയും അവിടത്തോടുള്ള ബഹുമാനാദരവുകളെയും കുറിക്കുന്നവയാണ്‌. ലോകത്തിനാകെയും അനുഗ്രഹമായി അയ ക്കപ്പെട്ട നബി(സ്വ)യുടെ ജ?ത്തിൽ അല്ലാഹുവോടുള്ള നന്ദി പ്രകാശനത്തെ യും ഇത്തരം പ്രവർത്തനങ്ങൾ അറിയിക്കുന്നു“ (അൽ ബാഇസ്‌, പേജ്‌: 23).



(7) ഇമാം ശൈബാനി(റ)



”നബി(സ്വ)ജനിച്ച ദിവസം ആഘോഷിക്കപ്പെടാൻ ഏറ്റവും അർഹമാണ്‌“ (ഹദാഇഖുൽ അൻവാർ, വാ: 1,പേജ്‌: 19).



പുരോഹിതന്മാര്‍ പറയുന്നു !!!
ഇപ്പോൾ നബിദിനം കൊണ്ടാടൽ അനാചാരമാണെന്നും ശിർക്കാണെന്നും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ഉൽപ്പതിഷ്‌ ണുക്കളുടെ പഴയ നേതാക്കളായ മൗലവിമാർ നബിദിനം കൊണ്ടാടൽ മുസ്ളിംകളുടെ കടമയാണെന്നു പ്രചരിപ്പിച്ചവരും മൗലിദ്‌ ഓതിച്ചു ഭക്ഷണം കഴിചവരും ആയിരു ന്നുവെന്നു ഇന്നത്തെ കുട്ടികൾക്ക്‌ അറിയുകയില്ല. അതിനാൽ ആ കൂട്ടരുടെ പഴയ പ്രസിദ്ധീകരണങ്ങളിൽ നിന്നും അൽപം ചില ഉദ്ധരണികൾ ഇതാ:

1. അൽമനാർ പുസ്തകം 1, ലക്കം 17.

“സഹോദരങ്ങളെ! ലോകാനുഗ്രഹിയായ മുഹമ്മദ്‌(സ്വ)യുടെ ജൻമദിനമായ ഈ റബീഉൽ അവ്വൽ 12 ഉദയഗിരി മുതൽ അസ്തമയഗിരി വരെയുള്ള മുസ്ളിംകൾ ആഹ്ളാദം കൊ­ണ്ടാടുകയും ആ വന്ദ്യ മഹാനുഭാവന്റെ സച്ചരിതങ്ങളെ പുരസ്കരിച്ചു സ്തുതി കീർത്തനം പാടുകയും ചെയ്യുന്നു. തങ്ങൾ ജീവനെക്കാൾ സ്നേഹിക്കുന്ന ആ ലോകൈക മാർഗദർശിയുടെ നേരെ അദ്ദേഹത്തിന്റെ ജൻമദിനത്തിൽ ശക്തി ബഹുമാനങ്ങൾ അവർ പ്രകടിപ്പിക്കുന്നു​‍െൺണ്ടങ്കിൽ അതിൽ ആശ്ചര്യപ്പെടുവാനില്ല. അതു സ്വാഭാവികമാണ്‌`

2. അൽമനാർ പുസ്തകം:2 ലക്കം 19--20 ജനുവരി 1952.

1951 ഡിസംബർ 12 റബീഉൽ അവ്വൽ 12ന്‌ കേരള നദ്‌വത്തുൽ മുജാഹിദീന്റെ ജനറൽ സെക്രട്ടറി എ.കെ. അബ്ദുൽ ലത്വീഫ്‌ മൗലവി ചെയ്ത റേഡിയോ പ്രസംഗം അൽമനാറിൽ പ്രസിദ്ധീകരിച്ചതിന്റെ ആദ്യഭാഗം.

`പതിനാലു ശതാബ്ദങ്ങൾക്കു മുമ്പ്‌ ലോകത്തിലെ ജനങ്ങളെല്ലാം അത്ഭുതത്തോടെ വീ ക്ഷിച്ചുകൊണ്ടിരുന്ന ഒരസാധാരണ ശിശുവിന്റെ ജൻമദിനമാണ്‌ ഇന്ന്‌ ലോകം കൊണ്ടാടുന്നത്‌`

3. അൽ ഇർശാദ്‌ 1343 റബീഉൽ അവ്വൽ, ഇ.കെ. മൗലവി

“റബീഉൽ അവ്വൽ ആരംഭം മുതൽ റസൂൽ(സ്വ)യുടെ മൗലിദ്‌ കൊണ്ടാടുക എന്ന സമ്പ്രദായം മശ്‌രിഖ്‌ മുതൽ മഗ്‌രിബ്‌ വരെ നടന്നുവരുന്ന ഒന്നാണല്ലോ. മുസ്ളിംകൾ താമസിച്ചു വരുന്ന ഏതെങ്കിലും ഒരു രാജ്യത്ത്‌ ഈ ആചാരം ഇല്ലെന്നു പറയുവാൻ സാധിക്കയില്ല”

4. അൽ ഇർശാദ്‌ 1343 റബീഉൽ അവ്വൽ

`ഈ സന്ദർഭത്തിൽ രണ്ടു കൊല്ലമായി മുസ്ളിം ഐക്യസംഘത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരാറുള്ള മൗലിദാഘോഷം ഈ പ്രാവശ്യവും റബീഉൽ അവ്വൽ 12--​‍ാം തീയതി ഭംഗിയായി കഴിഞ്ഞുകൂടി എന്നുള്ള വിവരം ഞങ്ങൾ സന്തോഷപൂർവ്വം അറിയിച്ചുകൊള്ളുന്നു. ഏറിയാടു ലോവർ സെക്കന്ററി സ്കൂളിൽ വെച്ച്‌ കൊണ്ടാടപ്പെട്ട സുദിനത്തിൽ കൂടിയ വിദ്യാർഥി സമ്മേളനത്തിലും മഹായോഗത്തിലും നബി(സ്വ)യുടെ ജനനം, ബാല്യം, മതപ്രചരണം, സ്വഭാവ വൈശിഷ്ട്യം എന്നിങ്ങനെ നബിചരിത്രത്തിലെ പ്രധാനപ്പെട്ട ഭാഗങ്ങളെയും കുറിച്ചു മലയാളത്തിൽ ഓരോ മാന്യൻമാർ പ്രസംഗിച്ചു. അർഥം അറിയാത്ത കുറെ അറബി വാക്യങ്ങൾ വായിക്കാതെ മൗലിദ്‌ ശരിപ്പെടുകയില്ലെന്നു ശഠിക്കുന്നവർക്ക്‌ നീരസം തോന്നാതിരിക്കത്തക്കവണ്ണം അറബിയിൽ മൗലിദ്‌ ഓതാനും കുറെ സമയം വിനിയോഗിക്കാതിരുന്നില്ല. യോഗത്തിൽ സംബന്ധിച്ചവർക്കും അല്ലാത്തവർക്കും ഒരു വിരുന്നു നൽകുകയുണ്ടായി`

മൗലിദ്‌ ശിർക്കാണെന്നു പറയുന്ന അൽപം ചില തീവ്രവാദികൾ അന്നും ഉ­​‍ായിരുന്നിരിക്കണം. അതുകൊണ്ടാണല്ലോ ചിലർ പങ്കെടുക്കാതിരുന്നതും. എന്നാൽ അവരും സദ്യയിൽ പങ്കെടുത്തുവെന്നാണല്ലോ റിപ്പോർട്ടിൽ കാണുന്നത്‌. ശാപാട്‌ ശിർക്കിനതീതമാണ്‌.

5. അൽമുർശിദ്‌ പുസ്തകം.1, ലക്കം.5. കെ.എം. മൗലവി.

“...............അതിനാൽ മുഹമ്മദ്‌ നബിയെ അല്ലാഹു ഭൂജാതനാക്കി ലോകത്തെ അനുഗ്രഹിച്ചിട്ടുള്ള ഈ മാസത്തിൽ നബിയുടെ ദഅ​‍്‌വത്തു (സന്ദേശം) പ്രചരിപ്പിക്കുക വഴിയായി നാമെല്ലാവരും അല്ലാഹുതആലാക്ക്‌ ശുക്‌റ്‌ ചെയ്യണം. അതിനായി ദേശങ്ങൾ തോറും മൗലിദ്‌ യോഗങ്ങൾ കൂടി അതിൽ നാനാജാതി മതസ്ഥരെയും സമ്മേളിപ്പിച്ചു അവർക്കെല്ലാം നബിയുടെ ദഅ​‍്‌വത്ത്‌ തബ്ളീഗ്‌ ചെയ്യുക എന്ന കടമയെ നാം നിർവഹിക്കുകയും ഈ സുദിനത്തിലും റമദാൻ മാസത്തിലും എല്ലാ ദേശത്തിലും തബ്ളീഗ്‌ ഫണ്ണ്ട്‌ ശേഖരിക്കുകയും വേണം”

കടമ എന്നാൽ “ഫർള്‌” എന്നാണല്ലോ. ഇതിൽ നിന്നും നബിദിനം കൊണ്ടാടൽ ഫർളാണെന്നു വ്യക്തമായല്ലോ.?!!!!!

6. അൽ മുർശിദ്‌ പുസ്തകം:1, ലക്കം:5, ഇ.കെ. മൗലവി

“നബി(സ്വ)ലോകത്തിന്‌ ചെയ്തുകൊടുത്തിട്ടുള്ള അനുഗ്രഹങ്ങൾ എന്തൊക്കെയാണെന്ന്‌ നാം ലോകത്തെ അറിയിച്ചു കൊടുക്കണം. അതാണ്‌ നമ്മുടെ ചുമതല. എന്നാൽ കുറച്ചു കാലം മുമ്പു വരെ ആ മഹാത്മാവിന്റെ മാഹാത്മ്യത്തെ അറിയുവാനും പഠിക്കുവാനുമുള്ള യാതൊരു മാർഗവും മലയാളത്തിൽ ഉണ്ടായിരുന്നില്ല. റബീഉൽ അവ്വൽ മാസം വരുമ്പോൾ മൗലിദ്‌ ഭംഗിയായി കഴിക്കുന്ന സമ്പ്രദായം നമ്മുടെ ഇടയിൽ ഉണ്ടായിരുന്നുവെങ്കിലും അത്‌ അറബി ഭാഷയിൽ ആയിരുന്നതുകൊൺ​‍്‌ പറയത്തക്ക ഫലമൊന്നും ഉണ്ടായിരുന്നില്ല, എന്നാൽ ഇടക്കാലത്ത്‌ ചില സ്ഥലങ്ങളിൽ അർഥം പറഞ്ഞുകൊൺ​‍്‌ മൗലിദ്‌ ഓതാൻ തുടങ്ങിയിട്ടുൺ​‍്‌. അധിക സ്ഥലങ്ങളിലും പൊതുയോഗങ്ങൾ കൂടി നബിയുടെ മാഹാത്മ്യത്തെക്കുറിച്ച്‌ പ്രസംഗങ്ങൾ നടത്തിവരുന്നുൺ​‍്‌. ഇതെല്ലാം ഏറെക്കുറെ സന്തോഷകരം തന്നെ”

7. അൽമുർശിദ്‌ പുസ്തകം 4, ലക്കം 1

“...............ഇങ്ങനെയുള്ള മഹൽ മതത്തിന്റെ പ്രബോധനത്തിന്റെ പ്രജാതൽപരനായ ഭരണാധികാരി, ദീനദയാലുവായ പ്രഭു, ഉൽകൃഷ്ട പരിശീലകനായ ഉത്തമഗുരു, ദൈവസന്ദേശവാഹി ജനിച്ച മാസമാണ്‌ റബീഉൽ അവ്വൽ. അതിനാൽ ആ മാസത്തെ മുസ്ളിം ലോകം ആകമാനം കൊണ്ടാടുന്നു. ലോകം മുഴുവനും കൊണ്ടാടേൺതുമാണ്‌. ഈ കൊ­ണ്ടാട്ടം പല നല്ല കാര്യങ്ങളും സാധിപ്പിക്കുന്നുണ്ണ്ട്‌. തിരുമേനിയോടുള്ള സ്നേഹത്തെ മനുഷ്യ ഹൃദയങ്ങളിൽ ഊ ന്നിപ്പിടിപ്പിക്കുന്നു. അദ്ദേഹത്തിന്റെ സച്ചരിതങ്ങളെയും സൽസ്വഭാവ ങ്ങളെയും സ്മരിപ്പിക്കുന്നതിനു വഴിവെക്കുന്നു. അവ ജനങ്ങൾക്കു വിവരിച്ചു കൊടുക്കുന്നതിനു അവസരം നൽകുന്നു. ഇസ്ളാം ദീനിന്റെ പ്രചരണത്തിനുപകരിക്കുന്നു. മുസ്ളിംകളിൽ ഐക്യവും സംഘടനയും പരസ്പര സ്നേഹവും വർദ്ധിപ്പിക്കുന്നതിനും അത്‌ ഉതകുന്നു.

“...............നബിയെ മാതൃകയാക്കി നബിയുടെ ചര്യയെ പഠനം ചെയ്തു അതിനെ തുടർന്നു പ്രവർത്തിക്കുന്നവർ അല്ലാഹുവിനെയും അവസാനത്തെ ദിവസത്തെയും പറ്റി പേടിയുള്ളവരും പടച്ചവനെ അധികമായി വിചാരമുള്ളവരുമാണ്‌. ഇത്തരക്കാർ മൗലിദ്‌ യോഗങ്ങളിൽ വന്നുചേരുകയും നബിചര്യകളെ കേട്ടു മനസ്സിലാക്കി പ്രവർത്തിക്കുകയും ചെയ്യും. അന്നു മുസ്ളിം ലോകം ഒന്നായി കൊണ്ടാടുന്ന മൗലിദ്‌ യോഗങ്ങളിൽ നബിയുടെ ശരിയായ നടപടിക്രമം വിശദമായി പറഞ്ഞുകൊടുക്കുകയും അങ്ങയുടെ സ്വഭാവങ്ങൾ വിവരിക്കും ചെയ്യും. നബിയെ പിന്തുടരുവാനുള്ള ഉത്ബോധനങ്ങൾ നടക്കും. സദസ്സിൽ നബിയോടുള്ള പ്രേമം വളർത്തും. നബിയുടെ അനുയായികളായ സ്വഹാബത്തിന്റെ മതനിഷ്ട, ഭക്തി മുതലായവ വിവരിക്കും. അവിടെ കൂടിയിരിക്കുന്നവരുടെ നാവുകളെയെല്ലാം സ്വലാത്ത്‌ ചൊല്ലുന്നതിനു പ്രേരിപ്പിക്കും. അല്ലാഹുവിന്റെ സ്നേഹം കരസ്ഥമാക്കുവാൻ പര്യാപ്തങ്ങളായ ഉപദേശങ്ങൾ നടക്കും“

”...............മൗലിദിന്റെ പുണ്യസദസ്സിൽ പങ്കെടുക്കുവാൻ തൗഫീഖ്‌ ലഭിച്ചവർ ഭാഗ്യവാൻമാരാണ്‌. മേൽ പറഞ്ഞ സംഗതികൾ പ്രദാനം ചെയ്യുന്ന ഒന്നാണല്ലോ മൗലിദിന്റെ മജ്ലിസ്‌. ഈ കാര്യങ്ങൾ സാധിക്കുന്ന ഒരു സദസ്സ്‌ ഒരു പുണ്യസദസ്സ്‌ തന്നെയാണ്‌. ഈ സദസ്സിൽ മൗലിദിൽ (മൗലിദിന്റെ സദസ്സിൽ) ദീനിയായ സ്വഹീഹായ ദീൻ അറിയുന്ന ആലിമീങ്ങൾ ധാരാളം കൂടിയിരിക്കണം. മുസ്ളിംകളിൽ ദീനിയ്യായ ചൈതന്യം അങ്കുരിപ്പിക്കണം?


ഈ പറയപ്പെട്ട മഹാ പഡിത?​‍ാരും വഹാബി പുരോഹിത?​‍ാരും അനാചാരക്കാർ- മുബ്തദി-ഉകൾ ആയിരുന്നു വെന്നു പറയാനും അവരെ തള്ളാനും ധൈര്യമുണ്ടൊ?


അതൊ ഇവരൊക്കെ തൗബ ചെയ്തു മടങ്ങിയെന്നു പറയാൻ രേഖ ഉണ്ടൊ?

തിരുനബിയും സഹാബതും ചെയ്തില്ലെന്നാണു പണ്ടിത വചനങ്ങളെ തള്ളാൻ ന്യായമെങ്കിൽ പറയൂ
സല്ലല്ലാഹു അലൈഹി വ സല്ലം എന്ന സ്വലാത്‌ ചൊല്ലാൻ പറയുന്ന ഹദീത്‌ എവിടെ? അതും അനാചരവും ഹറാമും ആണോ?


മലിദ്‌ വിരോധികൾക്ക്‌ ഉത്തരം പറയണം. പക്ഷെ അതിനു അവർക്ക്‌ കഴിയില്ല. പകരം വെറെ പലതും പറഞ്ഞു കൊണ്ടിരിക്കും.


പടച്ചവൻ നമ്മെ കാക്കട്ടെ - ആമീൻ

2/05/2011

മീലാദ്‌ ദിനം അവധി ദിനമായ ലോക രാഷ്ട്രങ്ങള്‍


You need to upgrade your Flash Player


1/26/2011

ജമാഅതെ ഇസ്ലാമിയുടെ അവലോകനം " രണ്ടു സമ്മേളനങ്ങള്‍ "

കേരള മുസ്ലിംകള്‍ക്കിത് സമ്മേളനങ്ങളുടെ വസന്തകാലമാണ്. സംഘടനാ സമ്മേളനങ്ങള്‍, സംഘടനാ സ്ഥാപനങ്ങളുടെ വാര്‍ഷിക/സനദ് ദാന സമ്മേളനങ്ങള്‍, മഴക്കു മുമ്പ് നിര്‍ത്തി വെച്ച ഖണ്ഡനങ്ങളുടെ തുടര്‍ച്ചകള്‍; കാലവര്‍ഷം അല്‍പം നീണ്ടുപോയത് കാരണം നിര്‍ജീവമായിപ്പോയ ദീനീരംഗം ഇന്ന് സടകുടഞ്ഞെഴുന്നേറ്റിരിക്കുന്നു. മഴ മാറിനിന്നപ്പോള്‍ തന്നെ നാദാപുരം അങ്ങാടിയില്‍ ഒമ്പതാം ഖണ്ഡനത്തിന്റെ പോസ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ദീനീരംഗം ചൂടുപിടിക്കാന്‍ പോകുന്നതിന്റെ സൂചനകളായിരുന്നു ആ പോസ്ററുകള്‍.
ഇവയില്‍ ഏറ്റവും വലിയ രണ്ട് സമ്മേളനങ്ങളായിരുന്നു കോട്ടക്കലില്‍ നടന്ന മുജാഹിദ് സ്റുഡന്റസ് മൂവ്മെന്റ് (എം.എസ്.എം) സംസ്ഥാന സമ്മേളനവും കാരന്തൂരില്‍ നടന്ന മര്‍കസ് 15-ാംസനദ് ദാന സമ്മേളനവും. ഒരേ ദിവസങ്ങളിലായിരുന്നു രണ്ട് സമ്മേളനങ്ങളും. ആയിരക്കണക്കിന് ആളുകള്‍ രണ്ട് സമ്മേളനങ്ങളിലും പങ്കെടുത്തു; വിജയകരമായി സമാപിച്ചു.


കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിന്റെ വിദ്യാര്‍ഥി വിഭാഗമാണ് എം.എസ്.എം. കേരള വിദ്യാര്‍ഥി സമ്മേളനമെന്നാണ് പേരിട്ടതെങ്കിലും നടന്നത് സമ്പൂര്‍ണ മുജാഹിദ് സമ്മേളനമാണ്. പത്രങ്ങളില്‍ അച്ചടിച്ചു വന്ന സമ്മേളന ഫോട്ടോകളില്‍ നരച്ച തലമുടിയും നിര്‍ബാധം താടിയുമുള്ള വൃദ്ധരാണ് വേദി നിറയെ. വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ സംസ്ഥാന സമ്മേളനത്തില്‍ സ്റേജിന്റെ മുന്‍നിരയിലിരിക്കാന്‍ ഒരു വിദ്യാര്‍ഥി നേതാവുമില്ല. നന്നായി പരതി നോക്കിയാല്‍ വേദിയുടെ പിന്‍നിരയില്‍ എവിടെയെങ്കിലും കുറച്ച് വിദ്യാര്‍ഥി നേതാക്കളെ കാണാം.
മദ്റസകളില്‍ ഞായറാഴ്ചകളില്‍ നടക്കുന്ന സാഹിത്യ സമാജങ്ങള്‍ക്ക് ഒരു 'വിഷയം' തെരഞ്ഞെടുക്കുന്ന പതിവുണ്ട്. അച്ചടക്കവും വിദ്യാര്‍ഥികളും, മാതാപിതാക്കളോടുള്ള കടപ്പാടുകള്‍, വിദ്യാഭ്യാസത്തിന്റെ ആവശ്യകത... എന്നിങ്ങനെ. അതുപോലൊരു തലക്കെട്ടാണ് എം.എസ്.എം സമ്മേളനത്തിന്റെ കേന്ദ്രപ്രമേയം- 'അറിവ് സമാധാനത്തിന്'. അറിവിനെക്കുറിച്ചോ സമാധാനത്തെക്കുറിച്ചോ ഉള്ള പുതിയ എന്തെങ്കിലും കാഴ്ചപ്പാടുകളോ ആശയങ്ങളോ സമ്മേളനത്തില്‍ അവതരിക്കപ്പെട്ടതുമില്ല. പതിവുപോലെ തീവ്രവാദം അപകടകരം, ഇസ്ലാമും തീവ്രവാദവുമായി യാതൊരു ബന്ധവുമില്ല, തീവ്രവാദികള്‍ മതം അറിയാത്തവര്‍ എന്നിങ്ങനെ തീവ്രവാദത്തെക്കുറിച്ചുള്ള ബാലവാടി സാഹിത്യങ്ങള്‍ ഏതാണ്ടെല്ലാ പ്രഭാഷകരും ആവര്‍ത്തിച്ചു. ഒരു നവോത്ഥാന വിദ്യാര്‍ഥി പ്രസ്ഥാനം എന്നുള്ള നിലക്ക് കാമ്പസിനെക്കുറിച്ച എന്തെങ്കിലും പുതിയ കാഴ്ചപ്പാടുകള്‍ പങ്കുവെക്കാന്‍, വിദ്യാര്‍ഥി രാഷ്ട്രീയത്തിന്/സംഘടനകള്‍ക്ക് എന്തെങ്കിലും ദിശ നിര്‍ണയിച്ചു നല്‍കാന്‍ സമ്മേളനം ശ്രദ്ധിച്ചതായി കണ്ടില്ല.


മുജാഹിദ് പ്രസ്ഥാനം, മുമ്പൊരു പ്രബോധനം ലേഖനത്തില്‍ ഈ ലേഖകന്‍ തന്നെ സൂചിപ്പിച്ചതു പോലെ, വെറുമൊരു സംഘടനയുടെ പേരല്ല. കേരളത്തിലെ ഇസ്ലാമിക സമൂഹത്തിന്റെ ഉണര്‍വുകളുടെ, വികാസപരിമാണങ്ങളുടെ ഊര്‍ജമാണത്. വിശ്വാസപരവും കര്‍മപരവും ഭൌതികവും ആത്മീയവുമായ പിടച്ചിലുകളുടെ ചരിത്രമാണതിന്റേത്. അങ്ങനെയൊരു പ്രസ്ഥാനം -മുമ്പേ നടന്നൊരു സംഘം- ചേതനയറ്റ്, കീഴ്മേല്‍ മറിഞ്ഞ് നില്‍ക്കുന്നതിന്റെ കാഴ്ചയാണ് കോട്ടക്കല്‍ സമ്മേളനവും കാണിച്ചു തന്നത്. ഒരു പ്രസ്ഥാനം തലകീഴായി നില്‍ക്കുന്നതിന്റെ കാഴ്ചകള്‍. സമൂഹത്തിലേക്ക് പുതുതായി ഒന്നും പ്രസരിപ്പിക്കാനില്ലാതെ പഴയ പ്രസ്താവനകള്‍ വാചകഘടന പോലും മാറ്റാതെ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുകയാണ് ഇന്ന് ആ പ്രസ്ഥാനം ചെയ്യുന്നത്.


പ്രമാണങ്ങളുടെ ഫയല്‍ക്കെട്ടുകള്‍ സൂക്ഷിച്ചു വെക്കാന്‍ ഒരു പ്രസ്ഥാനം ആവശ്യമില്ല; മികച്ച ഒരു ആര്‍ക്കൈവല്‍ മ്യൂസിയം മതി. പ്രമാണങ്ങളില്‍ നിന്ന് സമൂഹത്തിലേക്ക്, കാല/ദേശങ്ങളിലേക്ക് ഊര്‍ജം പ്രവഹിപ്പിക്കുമ്പോഴാണ് പ്രസ്ഥാനം ജീവിച്ചിരിക്കുക. അല്ലാതിരിക്കുമ്പോള്‍ ആ പ്രസ്ഥാനം ജഡമാണ്. ജീവികള്‍ ജഡമായാല്‍ സംസ്കരിക്കാം. എന്നാല്‍ പ്രസ്ഥാനം ജഡമായാല്‍ അത് ജീര്‍ണിക്കുകയേ ഉള്ളൂ. ജീര്‍ണിച്ച ഒരു ജഡം സൃഷ്ടിക്കുന്ന പരിസ്ഥിതി/ആരോഗ്യ പ്രശ്നങ്ങള്‍ നമുക്കറിയാം. മുജാഹിദ് പ്രസ്ഥാനത്തിന്റെ ഇന്നത്തെ ഇടപെടലുകള്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങളും അതു തന്നെയാണ്.


'മതത്തെ അറിയുക; പ്രമാണങ്ങളിലൂടെ' എന്നൊരു മുദ്രാവാക്യത്തില്‍ അടുത്തിടെ മുജാഹിദ് പ്രസ്ഥാനം ഒരു കാമ്പയിന്‍ നടത്തിയിരുന്നു. മതത്തെ കുറെ പ്രമാണങ്ങളുടെ കെട്ടുപുസ്തകമായി കാണുന്ന അങ്ങേയറ്റം പരിമിതമായ ഒരു സമീപനത്തില്‍ നിന്നാണ് ആ മുദ്രാവാക്യം ഉയര്‍ന്നുവരുന്നത്. അതിശക്തമായ പ്രമാണങ്ങളോടൊപ്പം ആ പ്രമാണങ്ങളില്‍ നിന്ന് ഊര്‍ജം സ്വീകരിച്ച് വിവിധ കാലദേശങ്ങളിലുണ്ടായിട്ടുള്ള ഇസ്ലാമിന്റെ വൈവിധ്യമാര്‍ന്ന ആവിഷ്കാരങ്ങളുമുണ്ട്. വിവിധ കാലദേശങ്ങളില്‍ ചരിത്രത്തില്‍ അത് പ്രസരിപ്പിച്ച സാംസ്കാരികവും രാഷ്ട്രീയവും ആത്മീയവുമായ പ്രതിനിധാനങ്ങളുണ്ട്. ഇത്രയും ദീര്‍ഘവും സമ്പന്നവുമായ ചരിത്രത്തെ അപ്പാടെ തള്ളിക്കളഞ്ഞ് വെറുമൊരു 'ക്ളാസിഫൈഡ് ഡോക്യുമെന്റ്' മാത്രമാണ് ഇസ്ലാം എന്നു പറയുന്നത് എന്തുമാത്രം ചെറുതാണ്. പക്ഷേ, ഒരു പ്രസ്ഥാനം അങ്ങനെ കരുതുന്നുവെന്നു വന്നാല്‍ അത് ചരിത്രത്തില്‍ സ്തംഭിച്ചു നില്‍ക്കുകയാണ്. അതിന്റെ നേര്‍ചിത്രമാണ് കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം ഇന്ന് കാണിക്കുന്നത്.


കോട്ടക്കല്‍ മുജാഹിദ് സമ്മേളനത്തിന്റെ അതേ ദിവസങ്ങളില്‍ തന്നെയാണ് കോഴിക്കോട്ടെ കാരന്തൂരില്‍ മര്‍കസു സഖാഫത്തി സുന്നിയ്യയുടെ സമ്മേളനം നടന്നത്. ഒരു സ്ഥാപനത്തിന്റെ വാര്‍ഷികം എന്നതിലുപരി കാന്തപുരം ഗ്രൂപ്പ് സുന്നികളുടെ സമ്മേളനമാണത്. മുസ്ലിംകളിലെ ഏറ്റവും യാഥാസ്ഥിക, പിന്തിരിപ്പന്‍ ഗ്രൂപ്പ് എന്ന് ചിലരെങ്കിലും കാന്തപുരം സുന്നികളെ വിളിക്കാറുണ്ട്. കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിന്റെ/മുസ്ലിം നവോഥാന സംരംഭങ്ങളുടെ എതിര്‍ പക്ഷത്ത് നിന്ന ചരിത്രമാണ് സുന്നികളുടേത്. യാഥാസ്ഥിതിക മനോഭാവങ്ങളോട് പടവെട്ടിയാണ് മുജാഹിദ് പ്രസ്ഥാനം വളര്‍ന്നത്. അത്തരം മനോഭാവങ്ങളെ സംരംക്ഷിച്ചു നിര്‍ത്താനുള്ള പോരാട്ടമാണ് സുന്നികളുടേത്.


മര്‍കസ് സമ്മേളനത്തിന് മുന്നോടിയായി അതിന്റെ സാരഥികളിലൊരാളായ ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരിയുമായി രിസാല വാരിക ഒരു അഭിമുഖം നടത്തിയിട്ടുണ്ട് (ജനുവരി 14, 2011). പുതിയ കാലത്ത് മര്‍കസ് നിര്‍വഹിക്കുന്ന/നിര്‍വഹിക്കേണ്ട ദൌത്യം, മുന്നോട്ട് പോക്കില്‍ സ്വീകരിക്കേണ്ട രീതി, മുസ്ലിം സമൂഹത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍, ഇസ്ലാമിക വിദ്യാഭ്യാസത്തിന്റെ ഭാവി സാധ്യതകളും പരിമിതികളും ഇങ്ങനെ ഒട്ടേറെ വിഷയങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നുണ്ട്. കേരളം എന്നതിനപ്പുറം ഇന്ത്യ എന്ന വിശാലമായ പരിപ്രേക്ഷ്യത്തില്‍ നിന്നുകൊണ്ടാണ് അദ്ദേഹം സംസാരിക്കുന്നത്. പറഞ്ഞുറച്ചുപോയ കാര്യങ്ങള്‍ക്ക് പുറത്ത് കടന്ന് ധിഷണയുടെ തെളിച്ചം ആ സംസാരത്തില്‍ കാണാം. മര്‍കസ് വെറുമൊരു കോണ്‍ക്രീറ്റ് കൂടല്ലെന്നും സ്വപ്നങ്ങള്‍ പേറുന്ന ഒരു പ്രസ്ഥാനമാണെന്നുമാണ് അദ്ദേഹം നമ്മോട് പറയുന്നത്. ഇപ്പറയുന്ന കാര്യങ്ങളൊക്കെ മര്‍കസ് അല്ലെങ്കില്‍ എ.പി സുന്നികള്‍ നടപ്പാക്കുന്നുണ്ടോ എന്ന് ചോദിച്ചേക്കാം. ഉണ്ടെങ്കിലും ഇല്ലെങ്കിലും വ്യത്യസ്തമായ സ്വപ്നങ്ങളും കാഴ്ചപ്പാടുകളും പങ്കു വെക്കാന്‍ അദ്ദേഹത്തിന് കഴിയുന്നുവെന്നത് തന്നെ പ്രധാനമാണ്. മലബാറില്‍ നിന്ന് മലബാറിനെക്കുറിച്ച് മാത്രം ചിന്തിക്കുന്ന, ഇന്നില്‍ നിന്ന് ഇന്നലെകളെക്കുറിച്ച് മാത്രം വാതോരാതെ സംസാരിക്കുന്ന മതസംഘടനകള്‍ക്കിടയില്‍ നിന്ന് വിശാലമായ ഇന്ത്യന്‍ മുസ്ലിം മണ്ഡലത്തെക്കുറിച്ച് സംസാരിക്കുന്നത്, നാളെയെക്കുറിച്ച് സ്വപ്നം കാണുന്നത് പ്രധാനം തന്നെയാണ്. അങ്ങനെയൊരു വ്യത്യസ്തമായ പ്രാധാന്യത്തിലേക്ക് കേരളത്തിലെ സുന്നി പ്രസ്ഥാനത്തെ എടുത്തുയര്‍ത്തിവെക്കാന്‍ സാധിച്ചുവെന്നതാണ് കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ പ്രസക്തി. മര്‍കസ് സമ്മേളനത്തിന്റെ സമാപന സെഷനില്‍ അദ്ദേഹം നടത്തിയ പ്രഭാഷണം തീര്‍ച്ചയായും ശ്രദ്ധേയമായിരുന്നു. സമകാലിക യാഥാര്‍ഥ്യങ്ങളെയും ആനുകാലിക സംഭവങ്ങളെയും വിശകലനം ചെയ്യുന്നതും നിലപാടുകള്‍ പറയുന്നതുമായിരുന്നു ആ പ്രഭാഷണം. 'യഥാസ്ഥിതിക' മതസംഘടനയെന്ന ലേബലുള്ള ഒരു പ്രസ്ഥാനത്തില്‍ നിന്ന് പൊതുവെ പ്രതീക്ഷിക്കാത്തതാണ് കാന്തപുരത്തിന്റെ പല ഇടപെടലുകളും. അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിലെ പുതിയ തലമുറ/വിദ്യാര്‍ഥി വിഭാഗമാവട്ടെ കൂടുതല്‍ സര്‍ഗാത്മകമായി കാര്യങ്ങളെ കാണാനുള്ള ശേഷി നേടിയെടുത്തിട്ടുണ്ട്. നവോത്ഥാന, പുരോഗമന പ്രസ്ഥാനത്തിന്റെ ഏറ്റവും പുതിയ തലമുറ/വിദ്യാര്‍ഥി വിഭാഗം പോലും പഴയ പ്രമാണങ്ങളും പ്രമേയങ്ങളും ആവര്‍ത്തിച്ചുരുവിട്ടു കൊണ്ടിരിക്കുമ്പോഴാണ് 'പിന്തിരിപ്പന്‍ യാഥാസ്ഥിതികര്‍' ഇങ്ങനെ വ്യത്യസ്തമായ വഴിവെട്ടുന്നത്.


കേരള മുസ്ലിം സമൂഹത്തില്‍ കാന്തപുരത്തിന്റെ സ്ഥാനവും പ്രസക്തിയുമെന്താണ്, മുസ്ലിം സമൂഹത്തിലെ ശ്രദ്ധേയനായൊരു ജൈവിക നേതാവായി അദ്ദേഹം വളര്‍ന്നുവന്നതിന്റെ രസതന്ത്രം എന്താണ്, നവോത്ഥാന പ്രസ്ഥാനം എന്ന നിലയില്‍ നിന്ന് കേവലമായ ഒരു മത യാഥാസ്ഥിതിക കക്ഷി എന്ന നിലയിലേക്ക് മുജാഹിദ് പ്രസ്ഥാത്തിന്റെ പരിണാമം എങ്ങനെയാണ് എന്നിത്യാദി കാര്യങ്ങള്‍ വിശദമായ സാമൂഹിക ശാസ്ത്ര വിശകലനങ്ങള്‍ക്ക് വിധേയമാക്കേണ്ടതാണ്. അങ്ങനെയൊരു വിശകലനത്തിനുള്ളതല്ല ഈ കുറിപ്പ്. മറിച്ച് കേരളത്തിലെ ഒരു മുസ്ലിം നവോത്ഥാന പ്രസ്ഥാനം തികഞ്ഞ യാഥാസ്ഥിതിക പ്രമാണമാത്ര സംഘമായി മാറിയതിന്റെയും, യാഥാസ്ഥിതിക പിന്തരിപ്പിന്‍ പക്ഷത്ത് പ്രതിഷ്ഠിക്കപ്പെട്ടിരുന്ന ഒരു സംഘം പുതിയ കാലത്തോടും ലോകത്തോടും സംവദിക്കാന്‍ ശേഷി നേടിയ ഒരു പ്രസ്ഥാനമായി മാറുന്നതിന്റെയും രണ്ട് സൂചകങ്ങള്‍ അവതരിപ്പിച്ചുവെന്നു മാത്രം.



1/19/2011

സ്ത്രീകള്‍ പള്ളിയില്‍ പോകേണ്ട : വഹാബീ നേതാവ് ബിന്‍ ഉസൈമീന്‍


റമളാനില്‍ പോലും സ്ത്രീകള്‍  വീട്ടില്‍ നിന്നാണ് നിസ്കരിക്കേണ്ടതെന്നും പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ എന്ന പേരിലും അവര്‍ പള്ളിയില്‍ പോകേണ്ടെന്നും പറയുന്നു വഹാബീ നേതാവായ ബിന്‍ ഉസൈമീന്‍ :





ചോദ്യം : സ്ത്രീക്ക് റമളാനില്‍ രാത്രി നിസ്കരിക്കാന്‍ വീടാണോ അതോ പള്ളിയാണോ നല്ലത് ? പ്രത്യേകിച്ച് അവിടെ പ്രഭാഷനങ്ങളും ഉദ്ബോധനങ്ങളും ഉണ്ടെങ്കില്‍.
പള്ളിയില്‍ നിസ്കരിക്കുന്ന സ്ത്രീകളോടു എന്ത് നിര്‍ദേശിക്കാനുണ്ട്?


ഉത്തരം:

അവള്‍ വീട്ടില്‍ നിന്ന് നിസ്കരിക്കുകയാണ് നല്ലത്. കാരണം നബി സല്ലല്ലാഹു അലൈഹി വസല്ലം തങ്ങളുടെ വ്യാപകമായ അര്‍ത്ഥത്തിലുള്ള വചനമാണ് "അവര്‍ക്ക്‌ അവരുടെ വീടുകളാണ് നല്ലത്" എന്നത്. മാത്രമല്ല സ്ത്രീകള്‍ പുറത്തിറങ്ങുന്നത് മിക്ക സന്ദര്‍ഭങ്ങളിലും ഫിത്ന (കുഴപ്പം) യില്‍ നിന്ന് ഒഴിവാകുകയില്ല. അതുകൊണ്ട് സ്ത്രീ വീട്ടില്‍ നില്‍ക്കുന്നതാണ് പള്ളികളിലെക്ക് നിസ്കാരത്തിനു പോകുന്നതിനേക്കാള്‍ അവള്‍ക്ക് നല്ലത്. പ്രഭാഷണങ്ങള്‍ കാസറ്റിലൂടെയും മറ്റും കേള്‍ക്കാവുന്നതുമാനല്ലോ.

(ഇത് വക വെക്കാതെ -വിവ:) പള്ളിയിലേക്ക് നിസ്കരിക്കാന്‍ പുറപ്പെടുന്നവരോടുള്ള എന്റെ നിര്‍ദേശം അവര്‍ ഭംഗി പ്രകടിപ്പിക്കുകയോ സുഗന്ധം ഉപയോഗിക്കുകയോ ചെയ്യാതിരിക്കട്ടെ എന്നതാണ്.

1/12/2011

12/11/2010

11/22/2010

അസ്ഖലാനി(റ) യും നവവി(റ) യും സുന്നത്ത്‌ ജമാഅതിനു പുറത്തെന്നു!

വഹാബീ നേതാവ്‌ ഉസൈമീന്റെ വിവരം കെട്ട ഫത് വ കാണുക. അഹലുസ്സുന്ന മാത്രമാണ് രക്ഷപ്പെട്ട വിഭാഗം എന്ന് പറയുന്ന ടിയാന്‍ ഇമാം നവവിയും ഇമാം അസ്ഖലാനിയും അഹലുസ്സുന്നയില്‍ പെടുന്നില്ല എന്നും പറയുന്നു.
പിന്നെയും വിവരക്കെട് തുടരുന്നു - അതായത്‌ അത് ഭാഗികമാണെന്ന് . കാരണം ഫിഖ്‌ഹീ വീക്ഷണത്തില്‍ അവര്‍ അഹലുസ്സുന്നയില്‍ പെട്ടവരാണെന്നു പറയാം പക്ഷെ അല്ലാഹുവിലുള്ള വിശ്വാസത്തിന്റെ വിഷയത്തില്‍ അവര്‍ മുബ്തദിഉകള്‍ ആണ് !!. അപ്പോള്‍ അവര്‍ ഭാഗികമായി രക്ഷപെട്ടവര്‍. ഒരു ഭാഗം സ്വര്‍ഗത്തിലും ബാക്കി നരകത്തിലും. ( മആദല്ലഹ്)


11/21/2010

ആരാണ് ഉതുബി

നവവി ഇമാമും ഇബ്നു കസീരും അടക്കം മഹാന്മാരായ മുന്‍ കാല പണ്ഡിതന്മാര്‍ ചോദ്യം ചെയ്യാതെ അംഗീകരിച്ച ഉതുബിയുടെ ചരിത്ര കഥ കള്ളക്കഥ ആണെന്ന് പറയുകയും അദ്ദേഹം വെള്ളത്തിന്റെ ആളാണെന്ന് ജല്പിക്കുകയും ചെയ്യുന്ന സലഫി അറിയാതെ കുഴിയില്‍ വീഴുന്നത് കാണുക. തന്റെ വാദത്തിനു പണ്ഡിതന്മാരെയോ ഗ്രന്ഥത്തെയോ ഉധരിക്കാത്ത മൌലവി ഉതുബി നല്ല ആളാണെന്ന അഭിപ്രായമാണ് ഇമാം നവവി അടക്കമുള്ള പണ്ഡിതന്‍മാര്‍ക്ക്‌ എന്ന് സമ്മതിക്കുന്നു!.

[ഈ ചരിത്രം ഉദ്ധരിച്ച് അത് പോലെ ചെയ്യുന്നത് വളരെ നല്ലതാണെന്ന് ഇമാം നവവി (റ) പല ഗ്രന്ഥങ്ങളിലും പറഞ്ഞത്‌ കാണാം ഉദാ: ഇമാം നവവിയും ഇസ്തിഗാസയും എന്ന പോസ്റ്റ്‌ കാണുക ]



11/07/2010

സൗദി രാജാവ്‌ റവ്ള ശരീഫില്‍ പ്രാര്‍ത്ഥന നടത്തുന്നു

വൈരുധ്യമേ നിന്റെ പേരോ വഹാബിസം


അല്ലാഹുവിനു രൂപവും ഭാഗവും ഉണ്ടെന്നു വിശ്വസിച്ചാല്‍ കാഫിര്‍ ആകുമെന്ന് ഫത് വ കൊടുത്തവര്‍ തന്നെ അല്ലാഹുവിനു അതൊക്കെ ഉണ്ടെന്നും വാദിക്കുന്നു! 
ലോക മുസ്ലിംകളെ കാഫിരാക്കിയവര്‍ സ്വയം കഫിരാക്കുന്നു !!






മുസ്ലിമീങ്ങളെ കാഫിറാക്കുകയും എന്നാല്‍ അങ്ങനെ ചെയ്യുന്നില്ലെന്നു കള്ളം പറയുകയും ചെയ്യുന്ന മൗലവിമാര്‍







കൊട്ടിഘോഷിക്കപ്പെട്ട സമ്മേളനം ഓഹാബിസത്തെ ബാതിലാക്കിയപ്പോള്‍ : 

മുജാഹിദ്‌ സമ്മേളനത്തിലെ നിസ്കാരം 

11/02/2010

വിവരക്കേടുകളുടെ വിധി പ്രസ്താവങ്ങള്‍









സകാതും ohaab


മരിച്ച വീട്ടില്‍ ഖുര്‍ആന്‍ പാരായണ ത്തെക്കാള്‍ നല്ലത് പത്രം വായിക്കുന്നതാനെന്നു







അബ്ദുല്‍സലാം സുല്ലമി 

10/28/2010

ഇമാംനവവി (റ )യും ഇസ്തിഗാസയും

ഇമാം നവവി (റ) തിരു നബിയോട്‌ റൌള ഷരീഫില്‍ ചെന്ന് ശുപാര്‍ശ ചോദിക്കാന്‍ നിര്‍ദേശിക്കുന്നു. അതിനു ഉപോദ്ബലകമായി ഉതുബീ (റ) യുടെ പ്രശസ്തമായ ചരിത്രകഥയും കവിതയും ഉദ്ധരിച്ചിരിക്കുന്നു -
വഹാബികളുടെ ഭാഷയില്‍ കടുത്ത ശിര്കിനു പ്രോല്‍സാഹനം !
==

====
ഇവിടെ ഇമാം നവവി അള്ളാഹു അല്ലാത്തവരെ വിളിച് തേടാന്‍ പ്രോല്സാഹിപ്പികുക മാത്രമല്‍ ഞാനും എന്റെ ഉസ്താദുമാരും അങ്ങനെ ചെയ്തതായി പരസ്യമായി രേഖപ്പെടുത്തിയിരിക്കുന്നു
തന്റെ വിശ്വ വിഖ്യാതമായ അല്‍അദ്കാര്‍ എന്ന ഗ്രന്ഥത്തില്‍ .
വഹാബികളുടെ ഭാഷയില്‍ കടുത്ത് ശിര്‍ക്ക്‌ ചെയ്യുകയും പ്രോല്സഹിപ്പികുകയും ചെയ്തവര്‍!!!

അധ്കാര്‍ പേജ് 288
അധ്കാരില്‍ അതിക്രമം കാട്ടിയത്‌ സമ്മതിക്കുന്നു!